വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്. ചടങ്ങിനിടെയിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അമളികളും അപ്രതീക്ഷിത സംഭവങ്ങളും വധൂ-വരന്മാരുടെ നൃത്തവും ഉള്‍പ്പെടെ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇത്തവണ ഒരു വധുവിന്റെ വീഡിയോ വൈറലാകുകയാണ്.
വിവാഹ വസ്ത്രത്തില്‍ ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് റീല്‍ ചെയ്യുകയാണ് യുവതി. വിവാഹ് എന്ന ചിത്രത്തിലെ ഗാനമാണ് വീഡിയോയില്‍ പ്ലേ ചെയ്യുന്നത്. കടന്നുപോകുന്നവരെല്ലാം വധുവിനെ നോക്കുമ്പോള്‍ ഒരു ക്യാമറാമാന്‍ കാറിന്റെ മുന്നില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കാണാം.
ഈ വീഡിയോ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ളതാണെന്നാണ് വിവരം. സംഭവം വൈറലായതോടെ പൊലീസ് നടപടിയെടുത്തു. 15,500 രൂപയാണ് പിഴയായി പോലീസ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ വധുവിന്റെ മറ്റൊരു വീഡിയോയും വൈറലായി.ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടി ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ കേസില്‍ 1500 രൂപയും പിഴ ചുമത്തി. സഫാരി വാഹനത്തിന്റെ ബോണറ്റില്‍ ഇരുന്ന് ആദ്യം ഒരു റീല്‍ ഉണ്ടാക്കിയ ശേഷമാണ് ഇവര്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടി ഓടിച്ചത്. പോലീസ് അന്വേഷണത്തില്‍ വര്‍ണ്ണിക ചൗധരിയെന്ന യുവതിയാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞു.
ആളുകള്‍ പറയുന്നത്.. ഇതിന്റെ വീഡിയോകള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ കമന്റ്ുമായി നിരവധി പേരെത്തി. ചിലര്‍ പെണ്‍കുട്ടിയെ പിന്തുണച്ചപ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത് കാണാം.ജനങ്ങളുടെ കാര്യങ്ങളില്‍ എന്തിനാണ് സര്‍ക്കാരുകള്‍ ഇത്രയധികം പിഴ ചുമത്തുന്നതെന്ന് ഒരു ഉപയോക്താവ് ചോദിച്ചു.
അതേസമയം ഇതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഇതൊരു തെറ്റായ മാര്‍ഗമാണ്.തിരക്കേറിയ റോഡില്‍ എന്തിനാണ് ഇങ്ങനെ ചെയ്തത്?നിങ്ങളുടെ വീടിന്റെ ഇടവഴിയില്‍ ഇത് ചെയ്യുക’, ഒരു ഉപയോക്താവ് പറഞ്ഞു. ഇന്നത്തെ വിവാഹങ്ങള്‍ ടെക്നിക്കല്‍ ഫെസ്റ്റും മുഴുവന്‍ ഇവന്റ് മാനേജ്മെന്റും ആണെന്ന് തോന്നുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.
Discussion about this post