ഒരു ചാനലുകാര് പറ്റിച്ച സംഭവത്തെ കുറിച്ചു തുറന്നു പറയുകയാണ് നടന് ശ്രീനിവാസന്. ഒരു അച്ചീവേമെന്റ് അവാര്‍ഡ് നല്‍കിയിട്ട് അതിന്റെ പൈസ ഇതുവരെയും തരാതെ ഒരു ചാനല്‍ തന്നെ പറ്റിക്കുകയായിരുന്നു എന്ന് ശ്രീനിവാസന് പറയുന്നു.
ഞാന്‍ ഒരു കഥയെഴുതുകയാണ് അതും തൃശൂരില്‍ വെച്ച്. അന്നൊരു ചാനല്‍ തന്നെ വിളിച്ചിട്ടു ഒരു അവാര്‍ഡ് ഉണ്ട് എന്ന് പറഞ്ഞു, ഞാന്‍ സമയമില്ല എന്നു പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞു ലൈഫ് അച്ചീവേമെന്റ് അവാര്‍ഡ് ആണ് 50,000 രൂപയുമുണ്ടെന്ന് പറഞ്ഞു. അയാള്‍ ഒരുപാടു എന്നെ നിര്‍ബന്ധിച്ചു.
അയാളെ ഒരു പരിചയം ഉണ്ട്. അതുകൊണ്ടു പിന്നീട് ഞാന്‍ ഓക്കേ പറഞ്ഞു. അന്ന് അങ്കമാലിയില്‍ വെച്ചയിരുന്നു പരിപാടി. എന്തോ വലിയ അച്ചീവ്മെന്റ് ആണെന്നാണ് അവര്‍ പറഞ്ഞത്. ഞാനും കുറച്ചു അച്ചീവ് ചെയ്തെന്നു തോന്നി.
എന്നാല്‍ അതിനു ശേഷം 50,000 രൂപയുള്ള ഒരു കവര്‍ അവര്‍ തന്നു. എന്നാല്‍ അവര്‍ വന്നു പറഞ്ഞു ചേട്ടാ ആ കവര്‍ ഒരു ഫേക്ക് ആണ്. കറക്റ്റ് പൈസ സാറിന്റെ അക്കൗണ്ടില്‍ അയച്ചു താരമെന്ന് പറഞ്ഞു. ഞാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു.
പിന്നീട് ഓരോ ആവശ്യങ്ങള്‍ അതായത് സര്‍ക്കാരിന് പോലും വേണ്ടാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ ആണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതുവരെയും ഈ കള്ളന്മാര് പൈസ തന്നിട്ടില്ലെന്ന് ശ്രീനിവാസന് പറയുന്നു.
Discussion about this post