ജയരാജിന്റെ സംവിധാനത്തില്‍ ഇറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ലെന. നായികയായും സഹനടിയായും ഒക്കെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ലെന ആല്‍ബം പാട്ടുകളിലൂടെയാണ് മലയാളികളുടെ മനസ്സില്‍ കയറുന്നത്. ലെന അഭിനയിച്ച ആല്‍ബം പാട്ടുകളെല്ലാം വൈറലായിരുന്നു. ഇന്നും പ്രേക്ഷകര്‍ കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകളായിരുന്നു.
ലെനയുടെ ആല്‍ബം സോങ്ങുകളില്‍ പലരും പ്രശംസിച്ച് പറയാറുള്ള ഒരു ഗാനമായിരുന്നു ‘മഴക്കാലമല്ലേ മഴയല്ലേ’ എന്നത്. എങ്കില്‍ ആ പാട്ടിലുള്ളത് താന്‍ അല്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അത് താനല്ല വേറെ ആരോ ആണെന്നും ലെന ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അവതാരക ലെനയുടെ ഇന്‍ട്രോ പറയുന്ന സമയത്താണ് ലെന പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് തിരുത്തിയത്.
”അത് ഞാനല്ല.. ഞാനുള്ള പാട്ട് അന്ന് ഒരുപാട് വരുന്നത് ‘ഇഷ്ടം എനിക്കിഷ്ടം’, പിന്നെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയത്തിന് ഓര്‍മ്മക്കായി എന്ന ആല്‍ബം, പക്ഷേ ഈ മഴക്കാലമല്ലേ എന്നത് ഞാനല്ല. ആ സൈക്കിളില്‍ പൂക്കൊട്ട വച്ച് വരുന്ന പെണ്‍കുട്ടി ഞാനല്ല. ഇത് ഒരുപാട് പേര്‍ക്ക് പറ്റിയ തെറ്റാണ്. (അവതാരക തനിക്ക് ഇപ്പോഴും അത് ചേച്ചിയല്ലെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പറയുകയുണ്ടായി) ഞാന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചേ പറ്റൂ. ഒരുപാട് പേര്‍ ഇത് ബെറ്റോക്കെ വച്ച് ജയിച്ചിട്ടുണ്ട്..”, ലെന പറഞ്ഞു.
ലെന അഭിനയിച്ച പ്രണയത്തിന് ഓര്‍മ്മക്കായി എന്ന ആല്‍ബത്തിലെ പാട്ട് തന്നെയാണ് മഴക്കാലമല്ലേ മഴയല്ലേ എന്ന പാട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ലെനയുടെ മുഖച്ഛായയുള്ള ഒരു പെണ്‍കുട്ടിയെ പാട്ടില്‍ കണ്ടപ്പോള്‍ പലരും അത് ലെന ആണെന്ന് തെറ്റിദ്ധരിച്ചത്. വിധു പ്രതാപും ജ്യോത്സനയും ചേര്‍ന്നാണ് ആ ഗാനം ആലപിച്ചത്. എങ്കിലും അതില്‍ അഭിനയിച്ച പെണ്‍കുട്ടി ആരാണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല.
Discussion about this post