കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെയും, കെ.പി .സി.സി. പ്രസിഡന്റിന്റെയും ശ്രമം കഥയറിയാതെ ആട്ടം കാണലാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകമാകെ പ്രശംസിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയാണ് പ്രതിപക്ഷം വിമർശിക്കുന്നത്. സർക്കാർ ഒന്നും ചെയ്തില്ല എന്ന പ്രചാരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, നാട് ഇന്നാവശ്യപ്പെടുന്നത് ഒരുമയോടുള്ള പ്രവർത്തനങ്ങളാണ്. അതിൽ വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നത് ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ഇത്രയധികം പേർ റേഷൻ വാങ്ങിയത് ഇതാദ്യമായാണ്. അവ നൽകിയത് തികച്ചും സൗജന്യമായും. അതിനെ അഭിനന്ദിക്കുന്നതിന് പകരം വിമർശിക്കുന്നത് അല്പത്തമാണ്. വസ്തുനിഷ്ഠമായ വിമർശനങ്ങളെ ഉൾക്കൊള്ളാൻ എൽ .ഡി .എഫിന്
മടിയില്ലെന്നും, ഇല്ലാത്തകാര്യങ്ങൾ പർവ്വതീകരിച്ചു വിമർശനമുന്നയിച്ചാൽ അത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ പ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ കേരള ജനത തള്ളിക്കളയുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Discussion about this post