‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി ഗുജറാത്തിലെ ഒരു ചായ വില്പനക്കാരന്. സിനിമ കണ്ടവര്‍ക്ക് സൗജന്യ ചായയും കാപ്പിയും പ്രഖ്യാപിച്ചിരിക്കുകയാണ് സൂറത്തിലെ വെസു ഏരിയയിലെ ‘കേസരയ്യ ടീ’ ഷോപ്പ് ഉടമ. ‘ഉപഭോക്താക്കള്‍ സിനിമാ ടിക്കറ്റുകള്‍ കാണിച്ചാല്‍ അവര്‍ക്ക് കോംപ്ലിമെന്ററി ചായയും കാപ്പിയും ലഭിക്കും. ഓഫര്‍ 2023 മെയ് 15 വരെ മാത്രം’ കടയുടെ പുറത്ത് പതിച്ച പോസ്റ്ററില്‍ പറയുന്നു.
‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ കഥാഗതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം രാജ്യത്ത് ചര്‍ച്ചാ വിഷയമാണ്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതാവുകയും ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേരുകയും ചെയ്തതായി ചിത്രത്തിന്റെ ട്രെയ്ലര് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സിനിമ നികുതിരഹിതമാക്കിയപ്പോള്‍ പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ സിനിമ നിരോധിച്ചു.
വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ‘ദി കേരള സ്റ്റോറി’ ചിത്രം പറയുന്നത്. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post