സംവിധായകന് ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ആന്റണി വര്‍ഗീസ് (പെപ്പെ). ജൂഡ് ആന്റണിയുടെ സിനിമക്ക് ലഭിച്ച വിജയം തന്റെ ജീവിതം തകര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
ജൂഡ് തന്റെ മൂത്ത ചേട്ടനെപോലെയാണെന്നും അദ്ദേഹത്തോട് ദേഷ്യമില്ലെന്നും പറഞ്ഞ പെപ്പേ, തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെളിവുകള്‍ നിരത്തിയാണ് ജൂഡ് ആന്റണിയുടെ ആരോപണങ്ങള്‍ക്ക് പെപ്പെ മറുപടി നല്‍കിയത്.
ആന്റണി വര്‍ഗീസിന്റെ വാക്കുകള്‍ ഇങ്ങനെ…
”എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാന്‍ മിണ്ടാതിരുന്നത്. സോഷ്യല്‍മീഡിയയില്‍ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി.
എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോള്‍ ബന്ധുക്കള്‍ ചിരിക്കും, നാട്ടുകാര്‍ ചിരിക്കും. സ്വന്തം ചേട്ടന് പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം. എന്റെ ഫെയ്സ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ വന്നു, അത് സാരമില്ല. എന്നാല്‍ ഭാര്യയുടെ പേജില്‍ വരെ മോശം മെസേജുകള്‍ വന്നു.
നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്നം വന്നാല്‍ എങ്ങനെ പ്രതികരിക്കും. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഇതിനൊരു ക്ലാരിഫിക്കേഷന് കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ വന്നത്, അല്ലെങ്കില്‍ വരില്ല.
ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്കിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാന്‍ തിരികെ നല്കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം.
സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് സംഘടനകള്‍ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തിനാണ് ഇത് ഉയര്‍ത്തികൊണ്ടുവന്നത്.
ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും.
ആര്‍ഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന് വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശ്യം കാര്യമാണെന്നും പെപ്പേ വ്യക്തമാക്കി.
Discussion about this post