പാലക്കാട് ചാലിശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കായികാധ്യാപകന് ഒളിവില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷീറാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ടത്.
ചാലിശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് സ്കൂളിലെ കായികാധ്യാപകന് ചൂഷണം ചെയ്തത്. മൈതാനത്തെ സൗഹൃദം അധ്യാപകന് മുതലെടുക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകന് പെണ്‍കുട്ടിയുമായി നവമാധ്യമങ്ങള്‍ വഴിയും സൗഹൃദം ബലപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ െപരുമാറ്റത്തില്‍ വ്യത്യാസം വന്നതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. കൂടുതല്‍ പെണ്‍കുട്ടികളുമായി അധ്യാപകന് സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെ െതളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പരാതി നല്കാന് നീക്കമുണ്ടെന്ന് മനസിലാക്കിയതോടെ അധ്യാപകന് മുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ബന്ധുവീടുകളില്‍ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും അധ്യാപകനെ കണ്ടെത്താനായില്ല. പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി അന്വേഷണം വിപുലമാക്കിയെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.
Discussion about this post