കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിയായ യുവതിയെ ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. എന്നാല്‍ ആ യുവതിയെ ഉത്തര്‍പ്രദേശില്‍ നിന്നും കണ്ടെത്തി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഷാഹിദ എന്ന 35 കാരിയെ ആയിരുന്നു കാണാതായത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഷാഹിദയെ അന്യസംസ്ഥാന തൊഴിലാളിയായ കാമുകനൊപ്പം ആയിരുന്നു ഉത്തര്‍പ്രദേശില്‍ നിന്ന് കണ്ടെത്തിയത്.
അവിടെ നിന്നും കണ്ടെത്തിയ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും യുവതി കാമുകനോടൊപ്പം വീണ്ടും ഉത്തര്‍പ്രദേശിലേക്ക് മടങ്ങി പോവുകയായിരുന്നു. ഷാഹിദിയുടെ ഭര്‍ത്താവ് പ്രവാസിയാണ് ഇവര്‍ക്ക് ഒരു മകനും ഉണ്ട്. ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ചാണ് ഷാഹിദ ഇതര സംസ്ഥാന തൊഴിലാളിയോടൊപ്പം ഇറങ്ങിപ്പോയത്. ഷാഹിദ വീട്ടില്‍ നിന്നും പോകുന്ന സമയത്ത് മംഗലാപുരം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്.
എന്നാല്‍ പിന്നീട് തിരിച്ചു വന്നിരുന്നില്ല. ആശുപത്രിയില്‍ പോയ ഷാഹിദ തിരിച്ചു വരാതായപ്പോള്‍ വീട്ടുകാര്‍ പരിഭ്രമിച്ചു. കാണാതായ ഷാഹിദയെക്കുറിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഹിദയെ കണ്ടെത്തുവാന്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അന്വേഷണത്തില്‍ യാതൊരു വിവരവും ലഭിക്കാതിരുന്നപ്പോള്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
ആ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണസംഘത്തിന്റെ അന്വേഷണത്തിന് ഒടുവില്‍ ആണ് ഷാഹിദയെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ കാമുകനൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നാണ് ഷാഹിദയെ അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഷാഹിദയെ കസ്റ്റടിയിലെടുക്കുകയായിരുന്നു. ഷാഹിദയെ കോടതിയില്‍ എത്തിച്ചപ്പോള്‍ മകന് അമ്മയുടെ അടുത്ത് വന്ന് കരഞ്ഞുകൊണ്ട് കൂടെ വരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഷാഹിദ അതിന് തയ്യാറായിരുന്നില്ല. മകന് കരഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു പോവുകയായിരുന്നു. കാമുകന് ടൈല്‍സ് ജോലിക്കായി നാട്ടില്‍ വന്നതായിരുന്നു അവിടെ വെച്ച് ഷാഹിദ അയാളുമായി അടുപ്പത്തിലാവുകയും കൂടെ ഒളിച്ചോടി പോവുകയും ആയിരുന്നു. വിദേശത്ത് സ്വന്തം കുടുംബം പോറ്റുവാന്‍ ജോലിക്കായി പോയ ഭര്‍ത്താവിനോടാണ് ഇത്തരം ഒരു ചതി ഇവര്‍ ചെയ്തത്.
അന്യ സംസ്ഥാനത്തുനിന്നും വന്ന ഒരാളെ കണ്ടപ്പോള്‍ സ്വന്തം ഭര്‍ത്താവിനെയും മകനെയും മറന്നുകൊണ്ട് അയാളോടൊപ്പം പോകാന്‍ തയ്യാറായ സ്ത്രീയാണ് ഷാഹിദ. മകന് കരഞ്ഞുകൊണ്ട് വിളിച്ചിട്ടും കൂടെ നില്ക്കാന് തയ്യാറായിരുന്നില്ല ഇവര്‍ .ഇതില്‍ നിന്നും ബന്ധങ്ങള്‍ക്ക് ഇവര്‍ യാതൊരു വിലയും നല്‍കുന്നില്ലെന്ന് മനസ്സിലാക്കാം.
Discussion about this post