മിമിക്രി കലാ വേദികളില്‍ നിന്ന് സിനിമയിലെത്തിയ താരമായിരുന്നു കോട്ടയം നസീര്‍. കോമഡി കഥാ പാത്രങ്ങളിലും ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട് നടനുപരി നല്ല ഒരു ചി്ത്രകാരനുമാണ് താരം. അത് കൊവിഡ് കാല ഘട്ടത്തി ലാണ് എല്ലാവര്ക്കും മനസിലാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താരം നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.
താരം ആശുപത്രിയിലായ വാര്‍ത്ത പെട്ടെന്ന് തന്നെ ആരാധകരും ഏറ്റെടുത്തിരുന്നു. കറക്റ്റ് സമയത്ത് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ വിദഗ്ധ ചികിത്സ നല്‍കാനായെന്നും ആന്‍ജിയോപ്ലാസ്റ്റി ചെയ്തെ ന്നും അദ്ദേഹം പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചുവെന്നും പിന്നീട് പുറത്ത് വന്നിരുന്നു.
സുബി സുരേഷ് എന്ന കലാകാരി മരിച്ച് ദിവസങ്ങള്‍ക്കകമാണ് കോട്ടയം നസീര്‍ അഡ്്്മിറ്റാകുന്നത്. അത് കൊണ്ട് തന്നെ സുബിയുടെ മരണവാര്‍ത്ത കേട്ട ഷോക്കിലാണ് നെഞ്ചുവേദന വന്നതെന്നൊക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ അതായിരുന്നില്ല സത്യമെന്ന് ഇപ്പോള്‍ താരം മൂവി വേള്‍ഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
നെഞ്ച് വേദന വരുമ്പോള്‍ അത് ചെറുതാണെങ്കിലും ഇപ്പോള്‍ മാറുമെന്ന് പറഞ്ഞ് ഇല്ലേല് ഗ്യാസാണെന്ന് പറഞ്ഞ് ഇരിക്കരുതെന്നും ഉടന്‍ തന്നെ ചികിത്സ തേടണമെന്നും താരം പറഞ്ഞിരുന്നു. തനിക്ക് വേദന വന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയിരുന്നു. അത് മികച്ച തീരുമാനവുമായിരുന്നു. സുബിയുടെ മരണവാര്‍ത്ത അറിഞ്ഞു ഹൃദയം തകര്‍ന്നുവെന്ന വാര്‍ത്ത ഞാനും കണ്ടിരുന്നു.എന്നാല്‍ അത് കൊണ്ടല്ല.
ജീവിത ശൈലിയുമായി ബന്ധപ്പെട്ട് വന്നതാണ്. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. തനിക്ക് സുബിയുമായി വളരെ അടുപ്പം ഉണ്ടായിരുന്നു. നിരവധി സ്റ്റേജുകളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല സുബിയുടെ ആദ്യ സിനിമയായ അപരന്മാര് നഗരത്തില്‍ എന്ന സിനിമ നിര്‍മ്മിച്ചത് ഞാനാണ്. അന്ന് മുതലുള്ള ബന്ധമാണ്. ഇപ്പോള്‍ താന്‍ അഭിനയത്തില്‍ സജീവമാണ്. ആഗ്രഹിച്ച വേഷമൊക്കെ ഇപ്പോഴാണ് ലഭിക്കുന്നതെന്നും താരം പറയുന്നു.
Discussion about this post