ഇറ്റലിയിൽ നിന്നെത്തിയ മക്കളിൽ നിന്ന് കോവിഡ് രോഗം ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച നേഴ്‌സായ രേഷ്മ മോഹൻദാസ് ആശുപത്രി വിട്ടു. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കോവിഡ് ഐസൊലേഷൻ വാർഡിൽ ഇനിയും ജോലിചെയ്യാൻ തയ്യാറാണെന്ന് രേഷ്മ ആരോഗ്യ മന്ത്രിയോട് പറഞ്ഞു. രേഷ്മയെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി താൻ വിളിച്ച സമയത്തു രേഷ്മ തന്നെ ആശ്വസിപ്പിക്കുകയാണുണ്ടായതെന്ന് ആരോഗ്യ മന്ത്രി കെ .കെ. ശൈലജ ചാനൽ ചർച്ചയിൽ പറഞ്ഞു.
ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളായ 93 കാരൻ തോമസും , 88 കാരി മറിയാമ്മയും ആശുപത്രി വിട്ടു . ഇത്രയും പ്രായം കൂടിയവരുടെ രോഗം ഭേദമാക്കാൻ സാധിച്ചത് കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ അഭിമാനകരമായ നേട്ടമാണ്.
Discussion about this post