ബാങ്കുകൾ ഈ ആഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ 2 വരെയാക്കി ചുരുക്കിയിരുന്നു. സർവ്വീസ് പെൻഷൻ , ക്ഷേമ പെൻഷൻ, പ്രധാനമന്ത്രി ഗരീബ് കല്യാൺയോജനയിലെ ആനുകൂല്യങ്ങൾ എന്നിവ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്നത് മൂലം ബാങ്കുകളിൽ തിരക്ക് കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്.
Discussion about this post