പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോബേര്‍ പുരസ്കാരത്തിന് പരി?ഗണിക്കുന്നതായി ഇന്നലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാര്ഥിയാണ് മോദിയെന്ന്നൊബേല്‍ സമിതി ഉപമേധാവി അസ്ലി തൊജെ പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍. ഇത് വലിയചാര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ അത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അസ്ലി തൊജെ.
താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചത്. ഇന്ത്യ സന്ദര്‍ശിച്ചത് നോര്‍വെയിലെ നൊബേല്‍ സമിതി ഉപ മേധാവി എന്ന നിലയില്‍ അല്ലെന്നും ഇന്റര്‍നാഷണന്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെ ഡയറക്ടറും ഇന്ത്യ സെന്റര്‍ ഫൈണ്ടേഷന്റെ സുഹൃത്തുമായാണ്. രാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാനാണ് എത്തിയത്.
പ്രചരിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. വ്യാജവാര്‍ത്ത ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അസ്ലി വ്യക്തമാക്കി. യുക്രെയ്ന് പ്രതിസന്ധിയില്‍ മോദി ഇടപെടുകയും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തതിനെ വാര്‍ത്താ ചാനലില്‍ അസ്ലി തൊജെ അഭിനന്ദിക്കുന്നുണ്ട്.
Discussion about this post