ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന് ലഭിക്കുന്നതിനായി നല്കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കാട്ടിയാണ് വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങുന്നത്.
കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം. ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയാണ് ഈ വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍സ് വിസയ്ക്ക് അപേക്ഷിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വിദ്യാര്‍ഥിയില്‍ നിന്ന് അഡ്മിഷന് ഫീസ് അടക്കം 16 ലക്ഷം രൂപ ഈടാക്കിയതായാണ് വിവരം. ഇതില്‍ വിമാന ടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടിട്ടില്ല. 2018-19 കാലത്താണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലേക്ക് പോയത്. തുടര്‍ന്ന് ഇപ്പോള്‍ കാനഡയില്‍ പെര്‍മനന്റ് റെസിഡന്റിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.
അഡ്മിഷന് ഓഫര്‍ ലൈറ്റര്‍ സുക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അവ വ്യാജമാണെന്ന് കണ്ടെത്തി. ഇതിലെ മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറിയവരാണ്.
Discussion about this post