കോവിഡിന് പിന്നാലെ ആശങ്കയായി എച്ച് 3 എന്‍ 2 വൈറസ്. രാജ്യത്തൊട്ടാകെ പതിനായിരത്തിലധികം എച്ച് 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍ഫ്ളുവന്‍സ എ സബ് ടൈപ്പ് എച്ച് 3 എന്‍ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
മറ്റ് ഫ്ളൂ സബ് ടൈപ്പുകളെക്കാളും ആശുപത്രി വാസത്തിന് ഇടയാക്കുന്നതാണ് എച്ച് 3 എന്‍2 എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്നറിയിപ്പ് നല്കുന്നു. എച്ച് 3 എന്‍ 2 ബാധിക്കുന്നവരില്‍ 92 ശതമാനം പേര്‍ക്ക് പനി ഉണ്ടാകുന്നു. 86 ശതമാനം പേര്‍ക്ക് ചുമ, 27 ശതമാനം പേര്‍ക്ക് ശ്വാസ തടസം, 16 ശതമാനം പേര്‍ക്ക് തുമ്മല്‍, 16 ശതമാനം പേര്‍ക്ക് ന്യുമോണിയ, ആറ് ശതമാനം പേര്‍ക്ക് അപസ്മാരം എന്നിവയ്ക്ക് എച്ച് 3 എന്‍ 2 കാരണമാകുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
കൂടാതെ പത്ത് ശതമാനം പേരില്‍ കടുത്ത ശ്വാസകോശ അണുബാധ ഉണ്ടാക്കുകയും ഏഴ് ശതമാനം പേര് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടാനും ഇടയാക്കുന്നു. അതേസമയം, പനി പകര്‍ച്ചയുമായി ബന്ധപ്പെട്ട് ആളുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ധാരാളമായി ആന്റിബയോടിക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇത് ആന്റിബയോടിക് പ്രതിരോധത്തിന് കാരണമാകുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറയുന്നു.
Discussion about this post