നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരപക്ഷം ലഭിക്കാത്ത മേഘാലയയില്‍ അട്ടിമറി നീക്കം. മുഖ്യമന്ത്രിയും എന്‍പിപി അദ്ധ്യക്ഷനുമായ കോണ്‍റാഡ് സാംഗ്മയ്ക്കുളള പിന്തുണ രണ്ട് എംഎല്‍എമാര്‍ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകള്‍ സാംഗ്മ രംഗത്തത്തിയതും രാഷ്ട്രീയ നാടകത്തിന് ആക്കം കൂട്ടി.
കോണ്‍റാഡ് സാംഗ്മ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി വെളളിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) യിലെ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയായിരുന്നു.
മേഘാലയയില്‍ 26 സീറ്റുകള്‍ നേടിയ കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 32 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ചായിരുന്നു കോണ്‍റാഡ് സാംഗ്മയുടെ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ അര്‍ദ്ധരാത്രിയോടെ പിന്തുണ പിന്‍വലിക്കുകയാണെന്ന് എച്ച്എസ്പിഡിപി അദ്ധ്യക്ഷന്‍ കെ പി പാങ്നിയാങ് കോണ്‍റാഡിനെ അറിയിക്കുകയായിരുന്നു.
60 അംഗ മേഘാലയ നിയമസഭയില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 59 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വിട്ട ബിജെപി ഫലപ്രഖ്യാപനത്തിന് ശേഷം എന്‍പിപിക്ക് പിന്തുണ അറിയിച്ചിരുന്നു. രണ്ട് എംഎല്‍എമാരാണ് ബിജെപിക്കുളളത്.
Discussion about this post