കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് ഓടിച്ചു കൊണ്ടുപോയ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെ ആണ് പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചക്രവര്‍ത്തി’ ബസാണ് പ്രവീണ്‍ സ്റ്റാന്‍ഡില്‍ നിന്ന് ഓടിച്ചു പോയത്. വൈകിട്ട് 6.10ന് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്നതാണ് ബസ്. വാതില്‍ അടച്ച് ഡ്രൈവറും ജീവനക്കാരും ചായ കുടിക്കാന്‍ പോയ സമയത്താണ് യുവാവ് ബസ് ഓടിച്ചുപോയത്.
Discussion about this post