ഇന്ത്യന്‍ ഫുട്ബോളില്‍ ഇതുവരെ കാണാത്ത നാടകീയ നീക്കത്തിലൂടെ കളി ബഹിഷ്കരിച്ച് മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വലിയ പിഴയെന്ന് സൂചന. റഫറിയുടെ വിസില്‍ വരുന്നതിനു മുമ്പ് ഫ്രീകിക്കെടുത്ത സുനില്‍ ഛേത്രിയുടെ നടപടിയെ പലരും എതിര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ടാകും ബ്ലാസ്റ്റേഴ്സിന്റെ ഭാവി നിര്‍ണയിക്കുക.
കളിയുടെ എക്സ്ട്ര ടൈമിലാണ് വിവാദ സംഭവങ്ങള്‍ തുടങ്ങുന്നത്. ബോക്സിന് വെളിയില്‍ നിന്നും ബെംഗളൂരുവിന് ലഭിച്ച ഫ്രീകിക്കാണ് വില്ലന്‍. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്ന സമയത്ത് ഛേത്രി പെട്ടെന്ന് കിക്കെടുക്കുകയും പന്ത് വലയിലാക്കുകയുമായിരുന്നു.
ആദ്യം ഒന്നും മനസിലാകാതെ നിശ്ചലനായി നിന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുക്കുമനോവിച്ച് തൊട്ടുപിന്നാലെ കളിക്കാരെയും വിളിച്ച് സ്ഥലം വിടുകയായിരുന്നു. ഈ നടപടിയുടെ പേരില്‍ ബ്ലാസ്റ്റേഴ്സിനെ കാത്ത് വലിയ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഒന്നുകില്‍ ബ്ലാസ്റ്റേഴ്സിനെ നിശ്ചിത കളികളില്‍ നിന്നും വിലക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഫാന്‍ബേസ് ഉള്ള ടീമെന്ന നിലയില്‍ ഇത്തരത്തിലൊരു കടുത്ത നടപടി എടുക്കുന്നത് ഇന്ത്യന്‍ ഫുട്ബോളിനു ഗുണമാകില്ല. ലീഗിനെയും അതു ബാധിക്കും.
Discussion about this post