ലൈവ് ഷോയ്ക്കിടെ വിവാഹമോചനം പ്രഖ്യാപിച്ച വാര്‍ത്താ അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവതാരകയുടെ ഈ അറിയിപ്പ് കേട്ട് പ്രേക്ഷകരും അമ്പരന്നു. വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, പരിപാടിയുടെ അവസാനം ഒരു വലിയ പ്രഖ്യാപനം നടത്തുമെന്ന് യുവതി തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ ഫോക്സ് ന്യൂസ് ചാനലില്‍ അവതാരകയായി ജോലി ചെയ്യുന്ന ജൂലി ബന്ദേരാസ് എന്ന 49കാരിയാണ് ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ചത്. ‘ഇന്ന് രാത്രി 11 മണിക്ക് ഷോയുടെ അവസാനം ഒരു ചെറിയ അറിയിപ്പുണ്ട്,’ എന്ന് വെള്ളിയാഴ്ച വൈകിട്ട് 7.51നാണ് ജൂലി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.
ഷോയുടെ അവസാനം ജൂലി ബന്ദോറസ് വിവാഹമോചനം പ്രഖ്യാപിച്ചു. വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് എന്താണ് നല്‍കുന്നത് എന്ന് ഷോയുടെ അവതാരകന് ചോദിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ‘ശരി, ഞാന്‍ വിവാഹമോചനം ചെയ്യുന്നു, ഇപ്പോള്‍ എനിക്ക് മുന്നോട്ട് പോകണം. എല്ലാവര്ക്കും നന്ദി. ഇതൊരു ബ്രേക്കിംഗ് ന്യൂസായിരുന്നു. ഇത് മാത്രമല്ല, വാലന്റൈന്‍സ് ഡേയെ വിഡ്ഢിത്തമെന്നും എന്നും പരിഹാസ്യം എന്നും ജൂലി ബന്ദോറസ് വിശേഷിപ്പിച്ചു.
2009ലാണ് സാമ്പത്തിക ഉപദേഷ്ടാവ് ആന്‍ഡ്രൂ സണ്സെനെ ജൂലി ബന്ദോറസ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരുടെയും വേര്‍പിരിയല്‍ ചര്‍ച്ചയായിരുന്നു. വളരെക്കാലമായി, ജൂലി തന്റെ കുട്ടികള്‍ക്കൊപ്പം മാത്രം ഫോട്ടോകളാണ് മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അന്നുമുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞതായി ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ജൂലി ബന്ദോറസ്തന്നെ ലൈവ് ടിവിയിലൂടെ വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post