ലോകകപ്പ് സംഘത്തിന് സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ഡന്‍ ഐഫോണ്‍ 14 സമ്മാനിക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന 35 പേര്‍ക്കാണ് മെസി സ്വന്തം പണം ചെലവാക്കി വന്‍വില വരുന്ന ഐഫോണുകള്‍ വാങ്ങിനല്‍കുന്നത്.
താരങ്ങള്‍, പരിശീലകര്‍ എന്നിവര്‍ക്കു പുറമെ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കം ഒരാളെയും താരം മറന്നില്ല. ഓരോരുത്തര്‍ക്കുമായി പ്രത്യേകമായി തയാറാക്കിയ ഫോണുകളാണ് നല്‍കിയത്. 2,10,000 ഡോളര്‍(ഏകദേശം 1.73 കോടി രൂപ)യാണ് മൊത്തം ഫോണിനുമായി ചെലവായതെന്ന് സ്പാനിഷ് മാധ്യമമായ ‘മാഴ്സ’ റിപ്പോര്‍ട്ട് ചെയ്തു.
ഫോണുകളുടെ ചിത്രങ്ങള്‍ ‘ഐഡിസൈന്ഗോള്ഡ്’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതു തയാറാക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ലോകകിരീടം നേടിയതിന് സഹതാരങ്ങള്‍ക്കും സ്റ്റാഫിനും പാരിതോഷികമായി ലയണല്‍ മെസിക്കു വേണ്ടി 35 ഗോള്‍ ഐഫോണ്‍ 14 എത്തിച്ചുനല്‍കാനായത് അംഗീകാരമാണെന്ന് കമ്പനി കുറിച്ചു. ഫോണുകള്‍ മെസിയുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.
Discussion about this post