മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച മെയില്‍ നഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സ്വദേശി നിഷാം ബാബുവി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടറെ കോയമ്പത്തൂരില്‍ മെച്ചപ്പെട്ട ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നിഷാം ബാബു കോഴിക്കോട്ടെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചത്.
2022 ഡിസംബര്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്ന്. കോയമ്പത്തൂരില്‍ കൂടുതല്‍ ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഡോക്ടറുമായി യാത്ര തിരിച്ചത്. അതിനിടെ കോഴിക്കോട്ടെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.
ഇവിടെവെച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് തവണ കൂടി പീഡിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഹോട്ടലുകളില്‍ മുറിയെടുത്തശേഷം ഡോക്ടറെ വിളിച്ചുവരുത്തിയാണ് പീഡനം തുടര്‍ന്നത്.
ഇതോടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ ഡോക്ടര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ ഡോക്ടറെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ, പ്രതി നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഇതോടെ ഡോക്ടര്‍ കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post