വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍, ത്രിപുര തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാകുമെന്ന് പ്രവചിച്ചിരുന്ന തിപ്ര മോത്ത സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പിന്നിലാക്കി. ഗോത്ര പാര്‍ട്ടിയായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബെര്‍മന്റെ ത്രിപ്ര മോത്ത 11 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം പത്തിടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഭരണം നിലനിര്‍ത്തുമെന്ന വ്യക്തമായ സൂചന നല്കി ബിജെപി- ഐപിഎഫ്ടി സഖ്യമാണ് മുന്നില്‍. 39 ഇടത്താണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി മണി സാഹ ടൗണ്‍ ബര്‍ദോളി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്.
വോട്ടെണ്ണല്‍ നടക്കുന്ന നാഗാലാന്‍ഡിലും ബിജെപി സഖ്യം തന്നെയാണ് മുന്നില്‍. 45 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതിപക്ഷമായ എന്‍പിഎഫ് അഞ്ചിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
Discussion about this post