രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) വരുമാനത്തില്‍ വന്‍ വര്‍ധന. ഫെബ്രുവരിയില്‍ 1,49,577 കോടി രൂപയാണ് പിരിച്ചെടുത്തത്. 2022 ഇതേ മാസത്തില്‍ പിരിച്ചെടുത്ത 1,33,026 കോടിയെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന. തുടര്‍ച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളില്‍ ജി.എസ്.ടി വരുമാനം നേടുന്നതെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി.
2022 ഫെബ്രുവരിയിലെ മൊത്തം ജി.എസ്.ടി. വരുമാനത്തില്‍ 27,662 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 34,915 കോടി രൂപ സംസ്ഥാനങ്ങളുടെ ജി.എസ്.ടിയും ആണ്. സംയോജിത ജി.എസ്.ടി 75,069 കോടി രൂപയും സെസ് 11,931 കോടി രൂപയുമാണ്.
ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ ഉപഭോക്താക്കള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് നികുതി വരുമാനം ഉയരാന്‍ സഹായിച്ചത്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2,326 കോടി രൂപയാണ് സംസ്ഥാനം ഫെബ്രുവരിയില്‍ നേടിയത്. 2022 ഫെബ്രുവരിയില്‍ 2,074 കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം.
Discussion about this post