കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ലഭിച്ചതിന് പിന്നാലെ താരങ്ങളുടെ വോട്ടിംഗ് വിവരങ്ങള്‍ പുറത്ത്. അര്‍ജന്റീന നായകനെന്ന നിലയില്‍ വോട്ടിംഗ് അവകാശമുണ്ടായിരുന്ന മെസ്സി എംബാപ്പെയ്ക്ക് പകരം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനാണ് ആദ്യ വോട്ട് നല്‍കിയതെന്ന് ‘ഗോള്‍’ റിപ്പോര്‍ട്ട് ചെയ്തു.
മെസ്സി ആദ്യ വോട്ട് നല്കിയ സഹതാരമായ നെയ്മര്‍ പക്ഷെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ദേശീയ ടീം നായകന്മാര്, പരിശീലകര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 മാധ്യമപ്രവര്‍ത്തകര്‍ താരങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ എന്നിവരാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് രേഖപ്പെടുത്തിയത്. ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 52 പോയിന്റുമായാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എംബാപ്പെയും കരീം ബെന്‍സേമയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എംബാപ്പെയ്ക്ക് ലഭിച്ചത് 44 പോയിന്റാണ്. ബെന്‍സേമയ്ക്ക് 34 പോയിന്റും. ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആദ്യ വോട്ട് മെസ്സിക്കാണ് നല്‍കിയത്. മാനെ, ബെന്‍സേമ എന്നിവര്‍ക്കാണ് രണ്ട്, മൂന്ന് വോട്ടുകള്‍ നല്‍കിയത്. ഈജിപ്ത് ക്യാപ്റ്റന്‍ മൂഹമ്മദ് സലാഹ് മെസ്സിക്ക് ഒരു വോട്ടും നല്‍കിയില്ല. ബ്രസീല്‍ താരം വിനീഷ്യസിനായിരുന്നു താരത്തിന്റ ആദ്യ വോട്ട്.
Discussion about this post