പാക്കിസ്ഥാനില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.
വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം മരുന്നുകളോ മരുന്ന് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളോ ഇറക്കുമതി ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല. ഇതോടെ രാജ്യത്തെ മരുന്നുത്പാദനം ഗണ്യമായി കുറഞ്ഞു. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടതായ ഗുരുതര സ്ഥിതിയിലാണ് രാജ്യത്തെ ആരോഗ്യ മേഖലയെന്നും പാക്കിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു.
അടുത്ത രണ്ടാഴ്ചത്തേക്ക് കൂടിയുള്ള അനസ്തേഷ്യ മരുന്നുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതോടെ ഹൃദയ, അര്‍ബുദ, വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ക്രിയകള്‍ മുടങ്ങിയേക്കുമെന്ന ആശങ്കയിലാണ്. രാജ്യത്തെ ധനകാര്യ സംവിധാനത്തിന്റെ പിടിപ്പുകേടാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് മരുന്ന് നിര്‍മാതാക്കളുടെ ആരോപണം.
Discussion about this post