ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, അതിന്റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്സിയിലൂടെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു. ക്രെവിന്‍’ എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്സുകളുടെ ലോഞ്ചിങ് കമ്പനി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കെബിഎഫ്സിയുടെ ആദ്യ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍’.
എല്ലാ കാര്യങ്ങളിലും ആരാധകരുടെ പങ്കാളിത്തം വിലമതിക്കുന്ന ഒരു ക്ലബ് എന്ന നിലയില്‍, കേരളത്തിന്റെ രുചികളും പാരമ്പര്യങ്ങളും ആഘോഷിക്കുന്ന ഒരു ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഹൗസ് ഓഫ് കെബിഎഫ്സിയുടെ കീഴിലുള്ള ആദ്യ ഉല്‍പ്പന്നത്തിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച കെബിഎഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഒരു ബ്രാന്‍ഡ് എന്നതിനപ്പുറം, ഞങ്ങളുടെ ക്ലബ്ബിന്റെ മൂല്യങ്ങളുടെയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ക്രെവിന്‍’. ബനാന ചിപ്സ് ആണ് ഞങ്ങളുടെ ആദ്യ ഉല്‍പ്പന്നം, കേരളത്തിന്റെ പാചക പാരമ്പര്യത്തിന്റെ സമൃദ്ധിയും വൈവിധ്യവും ഉള്‍ക്കൊള്ളുന്ന ഇഷ്ട ലഘുഭക്ഷണമാണിത്.
പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച്, പരമ്പരാഗത രീതികളിലാണ് ക്രെവിന്‍’ ബനാന ചിപ്സ് തയ്യാറാക്കുന്നത്. കേരളത്തിന്റെ യഥാര്‍ഥവും അത്യാകര്‍ഷവുമായ രുചി പ്രദാനം ചെയ്യുന്ന ഈ രുചിക്കൂട്ടില്‍ മധുരവും ക്രഞ്ചിനെസും തുല്യമായി ചേര്‍ത്തിട്ടുണ്ട്. നമ്മള് ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരും ഈ ലഘുഭക്ഷണം ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ക്ലാസിക് സാള്‍ട്ടഡ്, പെരി-പെരി, സ്പാനിഷ് ടാംഗോ ടൊമോറ്റോ, സോര്‍ ക്രീം & ഒനിയന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത രുചികളില്‍ കേരളത്തിലെല്ലായിടത്തും തുടക്കത്തില്‍ ഉത്പന്നം ലഭിക്കും. 25 ഗ്രാം, 50 ഗ്രാം എന്നീ അളവുകളിലുള്ള പായ്ക്കറ്റുകളായിരിക്കും വില്പനയ്ക്കുണ്ടാവുക.
Discussion about this post