കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്മെന്റ് പരിഗണനയില്‍. മറ്റാനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. പദ്ധതി നടപ്പിലാക്കിയാല്‍ ശബള പ്രതിസന്ധിയില്‍ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ.
വിആര്‍സ് നടപ്പിലാക്കാന്‍ 1080 കോടി രൂപ വേണ്ടിവരും. സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനും മാനേജ്മെന്റ് തീരുമാനം. കുറെ ജീവനക്കാരെ വിആര്‍എസ് നല്കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നിലവിലെ തീരുമാനം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. 50 വയസ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കുമാണ് വിആര്‍എസ് സാധ്യമാകുക. നേരത്തെ ജീവനക്കാരുടെ എണ്ണം കുറക്കാന്‍ ധനവകുപ്പ് കെഎസ്ആര്‍ടിസിയോട് നിര്‍ദേശിച്ചിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിര്‍ബന്ധിത വിആര്‍എസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആര്‍എസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.
Discussion about this post