മലയാള സിനിമയിലെ പ്രശസ്ത നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ രോഗസംബന്ധമായി ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു. മലയാള സിനിമ സുബിയുടെ മരണത്തില്‍ ഞെട്ടലിലാണ്.
ടിവി ഹാസ്യ പരിപാടികളിലൂടെ കരിയര്‍ തുടങ്ങിയ സുബി കോമഡി സ്കിറ്റുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ടിവി പരിപാടികളില്‍ നിറസാന്നിധ്യമായി നിന്നിരുന്ന സുബി അവിവാഹിതയാണ്. അവര്‍ അവതാരകയായെത്തിയ കുട്ടിപ്പട്ടാളം വലിയ തോതില്‍ പ്രേക്ഷപ്രീതി നേടിയിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെലിവിഷ്ന് സ്കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.
രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. അടുത്തിടെ അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ പരിപാടിയില്‍ സുബി അതിഥിയായി എത്തിയിരുന്നു. സുബിക്കൊപ്പം സഹോദരന് എബിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പരിപാടിയില്‍ സുബി സുരേഷ് കല്യാണം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് എംജി ചോദിച്ചിരുന്നു. സുബി കല്യാണം കഴിക്കാത്തതിന്റെ കാരണം സഹോദരന് പറയട്ടെയെന്നാണ് എംജി പറഞ്ഞത്. ”കല്യാണം കഴിക്കാന്‍ വേണ്ടി എല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാണം നടത്തണമെന്നു പറഞ്ഞാലും അച്ഛനും അമ്മയും ഞാനുമടക്കം എല്ലാവരും റെഡിയാണ്,” സഹോദരന് എബി പറഞ്ഞു.
പിന്നെ എന്താണ് കാരണമെന്ന് എംജി സുബിയോട് ചോദിച്ചു. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഇപ്പോള്‍ ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നതെന്നും സുബി പറഞ്ഞു.
Discussion about this post