നിര്‍മാതാവും നടനുമായ ഫഹദ് ഫാസിലിന്റെ മൊഴി ആദയ നികുതി വകുപ്പ് (ഐടി) രേഖപ്പെടുത്തി. രേഖകളും ശേഖരിച്ചു. മലയാള സിനിമയിലേക്ക് വിദേശ കള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയുടെ ഭാ?ഗമായാണ് ഫഹദിന്റെയും മൊഴി രേഖപ്പെടുത്തിയത്.
മുന്‍നിര നടന്മാരുടെയും നിര്‍മാണ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ നേരത്തെ തന്നെ പരിശോധിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് നിര്‍മാതാക്കള്‍ കൂടിയായ മറ്റ് നായക നടന്മാരുടേയും മൊഴിയെടുക്കല്‍ ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് നടപടികള്‍. മലയാള സിനിമാ പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ഐടി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തിരുന്നു.
Discussion about this post