കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മല്‍സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. നോമിനേഷന് രീതിയില്‍ തനിക്ക് താല്പര്യമില്ലന്നും പ്രിയങ്കാഗാന്ധി അറിയിച്ചതായി സൂചന. ഇതോടെ പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരം വേണമെന്ന നിലപാടില്‍ ശശി തരൂരിനൊപ്പം പ്രിയാങ്കാ ഗാന്ധിയും എത്തിച്ചേര്‍ന്നിരിക്കുകയാണ്.
മല്‍സരത്തിലൂടെ പ്രവര്ത്തകസമിതിയിലെത്തുന്നതാണ് മഹത്വമെന്ന് അഭിപ്രായം പ്രിയങ്ക മുന്നോട്ടു വച്ചതായാണ് അറിയുന്നത്. അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ആളുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായക്കാരാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ അത് വലിയൊരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് പല നേതാക്കളും ഭയക്കുന്നു. പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം അകലമുള്ളപ്പോള്‍ ഇത്തരത്തിലൊരു പൊട്ടിത്തെറി ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഈ നേതാക്കള്‍ വാദിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലേത് പോലെ നാമനിര്‍ദേശം ചെയ്യുന്ന രീതിയോട് തനിക്ക് യാതൊരു താല്പര്യവുമില്ലന്ന് പ്രിയങ്ക പറഞ്ഞുകഴിഞ്ഞു. തെരെഞ്ഞെടുപ്പ് നടന്നാല്‍ താന്മല്സരിക്കുമെന്ന് തന്നെയാണ് പ്രിയങ്ക നല്കുന്ന സൂചന. രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയായിരുന്നു.
Discussion about this post