പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് മേധാവിയുടെ ഓഫീസിനും സമീപത്തെ പൊലീസ് സ്റ്റേഷനും നേരേ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിലും വെടിവയ്പ്പിലും ഒമ്പത് പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര് ഭീകരരാണ്.
ഒരു പൊലീസുകാരനും രണ്ട് അര്‍ദ്ധ സൈനിക സുരക്ഷാ ജീവനക്കാരും അടക്കം നാല് പേര് മരിച്ചു. രണ്ട് ഭീകരെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു. ആക്രമണത്തില്‍ 18 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാന് ഏറ്റെടുത്തു.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7.40 ഓടെ ആയുധ ധാരികളായ ഭീകരര്‍ ഷരിയ ഫൈസലിലെ അതീവ സുരക്ഷാ മേഖലയിലേക്ക് പൊലീസ് യൂണിഫോമില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. എട്ടോളം പേര് ഉണ്ടായിരുന്നതായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post