മലയാള സിനിമയിലെ താര സംഘടനയായ എ.എം.എം.എയ്ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി.എസ്.ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2017 മുതലുളള ജി.എസ്.ടിയാണ് അടയ്ക്കേണ്ടത്. ചാരിറ്റബിള്‍ ഇന്സ്റ്റിട്യൂഷന് എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്.ടി നല്‍കാനാണ് നിര്‍ദേശം.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ താരസംഘടന എട്ടുകോടിയിലധികം(8,73,95,118) വരുന്ന ജിഎസ്ടി ടേണ്‍ ഓവര്‍ പ്രകാരമുളള നികുതി അടച്ചില്ലെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ഇതു പ്രകാരം നികുതിയും പലിശയും പിഴയുമടക്കം നാലുകോടിയിലധികം( 4,03,83,256) പിഴയടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
നികുതി ഇനത്തില്‍ 1,50,15,530 രൂപയും ഇതിന്റെ പലിശയായി 1,03,52,196 രൂപയും പിഴയും ഉള്‍പ്പടെയാണ് താരസംഘടന ജിഎസ്ടി വകുപ്പിന് നല്‍കേണ്ടത്. നോട്ടീസ് പ്രകാരം തുകയടച്ചാല്‍ നികുതി തുകയും പലിശയും പിഴയുടെ 25 ശതമാനവും അടച്ചാല്‍ മതിയാകും. അതേസമയം പണമടയ്ക്കാന്‍ നിര്‍ദേശിച്ച കാലയളവിനുള്ളില്‍ അടച്ചില്ലെങ്കില്‍ നികുതിയും പലിശയ്ക്കും പുറമെ 1,50,15,530 പിഴയായും അടയ്ക്കേണ്ടിവരും.
Discussion about this post