‘നല്ല സമയം’ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. സിനിമയുടെ നിര്‍മ്മാതാവിനും ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നേടിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥന് ആണ് അറിയിച്ചത്.
മുന്‍കൂര്‍ ജാമ്യം നേടിയാലും കേസിന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് അറിയിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറില് ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ് ഒമര്‍ ലുലുവിനും നിര്‍മാതാവ് കലന്തൂരിനും എതിരെ എക്സൈസ് കേസ് എടുത്തത്.
എംഡിഎംഎ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നതായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ല എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post