ആലുവയില്‍ ഹോട്ടലില്‍ തീപിടുത്തം. കല്യാണ പന്തല്‍ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂരയായതിനാല്‍ വേഗത്തില്‍ തീ കത്തിപ്പടരുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നു തീയണച്ചു. തീ പടര്‍ന്നതോടെ ഹോട്ടല്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. സമീപപ്രദേശത്തേക്ക് തീപടരേണ്ടതായിരുന്നു. എന്നാല്‍, സമയോചിത ഇടപെടലിനെ തുടര്‍ന്ന് തീയണയ്ക്കാന്‍ സാധിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Discussion about this post