കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം. ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, ഹോട്ടല്‍ അടിച്ചുതകര്‍ത്തു.
സിസിടിവി ക്യാമറകളും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ് പ്രതിഷേധം.
ഹോട്ടലില്‍ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു.
ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രശ്മി മരണത്തിനു കീഴടങ്ങി.
Discussion about this post