ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രജൗറിയിലെ അപ്പര്‍ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നാലു തദ്ദേശവാസികളാണ് കൊല്ലപ്പെട്ടത്.
ഗ്രാമത്തിലെ രാംക്ഷേത്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സമീപത്തെ മൂന്നു വീടുകളിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ എഡിജിപി മുകേഷ് സിങ് പറഞ്ഞു.
ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രജൗറി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
Discussion about this post