പ്രശ്നങ്ങള്‍ ഒഴിയാതെ സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ‘ജിന്ന്’ സിനിമ. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് തയ്യാറായിരിക്കെ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതന് പറഞ്ഞു.
പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പ്രേക്ഷകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അഭൗമ ശക്തികളുടെ പേരുകള്‍ സിനിമക്ക് ഇടുന്നതിനെ വിലക്കുന്നതിന്റെ ഭാഗമായി സിനിമയ്ക്ക് ‘ജിന്ന്’ എന്ന് പേരിടുന്നത് പലരും വിലക്കിയിരുന്നതായി നേരത്തെ സിദ്ധാര്‍ത്ഥ് ഭരതന് വെളിപ്പെടുത്തിയിരുന്നു.
ഈ പ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത നല്കുന്ന സംഭവങ്ങളാണ് ‘ജിന്ന്’ സിനിമയ്ക്ക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണവും പ്രൊഡക്ഷന്‍ പ്രശ്നങ്ങള്‍ കാരണവും സിനിമയ്ക്ക് തടസ്സങ്ങള്‍ നേരിട്ടു. മൂന്ന് വര്‍ഷമെടുത്താണ് സിനിമയുടെ ചിത്രീകരണം തീര്‍ത്തത്.
Discussion about this post