ഒടുവില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറില്‍ പന്ത് തട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2025 വരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം സൗദിയില്‍ തുടരും. 1,770 കോടി രൂപയാണ് പ്രതിവര്‍ഷം താരത്തിന് പ്രതിഫലം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകനും എതിരെ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ തുറന്നടിച്ചതോടെയാണ് യുനൈറ്റഡും ക്രിസ്റ്റിയാനോയും തമ്മില്‍ വേര്‍പിരിഞ്ഞത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.
ഒരു ഫുട്ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post