വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത താരമാണ് ഉര്‍ഫി ജാവേദ്. ഹോട്ട് ഫോട്ടോഷൂട്ടുകളിലൂടെ യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന താരം അടുത്തിടെ ദുബായില്‍ അറസ്റ്റിലായിരുന്നു. രാജ്യത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ധരിച്ചെത്തി വീഡിയോ ചിത്രീകരണം നടത്തിയതാണ് കാരണം.
ഇപ്പോഴിതാ പതിവ് പോലെ വീണ്ടുമൊരു ചൂടന്‍ ഫോട്ടോഷൂട്ടിലൂടെ താരം വൈറലായിരിക്കുകയാണ്. പ്രഭാതഭക്ഷണം എന്ന അടിക്കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീല്‍സില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന താരം ഒരു പ്ലേറ്റും വൈന്‍ ഗ്ലാസും ഉപയോഗിച്ചാണ് സ്വകാര്യ ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്.
വീഡിയോ അപ്ലോഡ് ചെയ്ത് 20 മിനിട്ടിനുള്ളില്‍ പതിനായിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര് കമന്റുകളും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി ജനഹൃദയങ്ങളില്‍ ചേക്കേറിയത്.
Discussion about this post