എംഎല്‍എമാരുടെ രാജി തുടരുന്നതിനിടെ ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ദിബചന്ദ്ര ഹ്രാങ്കാവാലാണ് ബുധനാഴ്ച നിയമസഭാംഗത്വം രാജിവച്ചത്. വടക്കു-കിഴക്കന്‍ സംസ്ഥാനത്തെ ഭരണസഖ്യത്തില്‍ നിന്നും ഈ വര്‍ഷം രാജിവച്ച ഏഴാമത്തെ നിയമസഭാംഗമാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ധലായ് ജില്ലയിലെ കരംചെറയിലെ വനവാസി എംഎല്‍എയാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍. അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എയുടെ നാടകീയമായ രാജി.
സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിയെ നേരിട്ട് കാണാനാകാത്തതിനാല്‍, നിയമസഭ സെക്രട്ടറിക്കാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍ രാജിക്കത്ത് കൈമാറിയത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ദിബചന്ദ്ര ഹ്രാങ്കാവാല്‍ 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് മാറിയിരുന്നത്.
ബി.ജെ.പിയില്‍ നിന്നും ഈ വര്‍ഷം ആദ്യം എം.എല്‍.എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ നേതാവ് ആശിഷ് കുമാര്‍ സാഹയും ഹ്രാങ്കാവാലിനൊപ്പം രാജിക്കത്ത് സമര്‍പ്പിക്കാന്‍ നിയമസഭയില്‍ എത്തിയിരുന്നു.
Discussion about this post