ഒരു സിനിമ ചെയ്യുമ്പോഴും ആളുകള്‍ നമ്മെക്കുറിച്ച് എന്ത് വിചാരിക്കും എന്ന തോന്നല്‍ ഉണ്ടാവാറില്ലെന്ന് നടി ഹണിറോസ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
എന്നെ സംബന്ധിച്ച് അത് ഒരു കഥാപാത്രമാണ്. ഡയറക്ടറും എഴുത്തുകാരനും ഒക്കെ അവരുടെ ചിന്തകളില്‍ നിന്ന് ഒരുക്കുന്ന കഥാപാത്രം നമ്മുടെ സമൂഹത്തില്‍ തന്നെ ഉള്ളതാകും അല്ലാതെ അവരുടെ തലയില്‍ അത്തരം കഥാപാത്രങ്ങള്‍ വരില്ല. എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയുള്ള ഡയലോഗുകള്‍ ഒക്കെ ഉള്ളപ്പോള്‍ അത് പറയാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ലേ എന്ന്.
ആ സമയത്താണ് ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയൊക്കെ ബുദ്ധിമുട്ട് തോന്നണമായിരുന്നോ എന്ന്. ഒരിക്കലും എനിക്ക് അത് തോന്നിയിട്ടില്ല. ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല. അതിപ്പോള്‍ ഇന്റിമേറ്റ് സീന്‍സ് ആയാലും. നമ്മുക്ക് അതിനെ കുറിച്ചെല്ലാം പൂര്‍ണ ബോധ്യമുണ്ടല്ലോ.നമ്മള് ചെയ്യുന്ന ജോലി എന്താണെന്ന് നമ്മുക്ക് അറിയാമല്ലോ. അതുകൊണ്ട് അങ്ങനെ ഒരു ചിന്തയും വന്നിട്ടില്ല.
Discussion about this post