വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരേ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകളാണ് പറന്നത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡ്രോണുകളെ വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന വ്യക്തമാക്കി. ഒരു ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.
ഡ്രോണുകളില്‍ ഒരെണ്ണം ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ നഗരത്തിന് സമീപമുള്ള വ്യോമമേഖല വരെയെത്തി. പിന്നാലെ ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വിന്യസിച്ചു. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഉത്തരകൊറിയയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതികരിച്ചു. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.
Discussion about this post