ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കട്ടു ചെയ്യുന്നതായി സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാവിനെതിരെ വ്യാപകപരാതി. എയര്‍ടെല്‍ ബ്രോഡ്ബാന്ഡിനെതിരെയാണ് ഉപഭോക്താക്കള്‍ക്കിയില്‍ വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ആദ്യ രണ്ട് മാസത്തേക്ക് സേവനം ഉറപ്പ് നല്കിയ ശേഷം ഒരു മാസം കഴിയുമ്പോള്‍ അപ്രതീക്ഷിതമായി സേവനം വിശ്ചേദിക്കുകയാണെന്നാണ് പരാതി.
എറണാകുളം നഗരമധ്യത്തില്‍ താമസിക്കുന്ന യുവാക്കളാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനായി ഇവര്‍ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ കളക്ഷന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നാല് ദിവസം കഴിഞ്ഞാണ് കമ്പനിയില്‍ നിന്ന് പ്രതിനിധികളെത്തി കണക്ഷന് നല്‍കിയത്. ഡെപ്പോസിറ്റ് തുകയില്‍ ആദ്യ രണ്ട് മാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതായിരുന്നു കമ്പനിയുടെ വാഗ്ദാനം.
എന്നാല്‍ കണക്ഷനെടുത്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെ സേവനം കട്ട് ചെയ്തു. കാര്യം അന്വേഷിച്ചപ്പോള്‍ കേബിളുകള്‍ എത്തിക്കുന്നതിന് ഫീസിബിളായ സ്ഥലം അല്ലെന്നുള്ള മറുപടിയാണ് കമ്പനി പ്രതിനിധികള്‍ നല്‍കിയത്. ഒരു മാസക്കാലമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, കണക്ഷന് ലഭിച്ചത് എങ്ങനെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തുകയായിരുന്നു.
യുവാക്കളുടെ നിര്‍ബന്ധപ്രകാരം പുതിയ കണക്ഷനുള്ള അപേക്ഷ നല്‍കിയെങ്കിലും ഒപ്റ്റിക്കല്‍ ഫൈബര്‍ എത്താത്ത ഇടമായതിനാല്‍ കണക്ഷന് നല്കാന് കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. അങ്ങനെയെങ്കില്‍ ഡെപ്പോസിറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏഴ് ദിവസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ട് വഴി പണം തിരികെ ലഭിക്കുമെന്നാണ് കമ്പനി ജീവനക്കാര്‍ പറഞ്ഞത്.
ഏഴ് ദിവസം കഴിഞ്ഞും പണം തിരികെ ലഭിക്കാതായതോടെ കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരാരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് മെസേജ് വഴി ബന്ധപ്പെട്ടപ്പോള്‍ എങ്കില്‍ കൊണ്ട് കേസ് കൊടുക്ക് എന്ന ദാര്‍ഷ്ട്യത്തോടെയുള്ള നിലപാടാണ് എക്സിക്യൂട്ടിവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പരാതിക്കാരായ യുവാക്കള്‍ പറഞ്ഞു. കബിളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവാക്കള്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ്. നഗരമധ്യത്തില്‍ ഇവര്‍ താമസിക്കുന്ന ഫല്‍റ്റിലെ മറ്റ് ഉപഭോക്താക്കള്‍ക്കും ഇതേ പോലെ ഇന്റര്‍നെറ്റ് സേവനം വിശ്ചേദിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post