വയനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. തിരുനെല്ലി തൃശിലേരി കൊല്ലമാവുടി അനുപ്രിയ(17) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷിക്കുന്നതിനായി നീലഗിരിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. വീടിനടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാലുത്തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
പുഴയില്‍ മുട്ടറ്റം വെള്ളമാണുണ്ടായിരുന്നതെങ്കിലും ചെളിയുണ്ടായിരുന്നു. ചെളിയില്‍ വീണ് പോയതാണ് അപകടം ഉണ്ടാകാന്‍ കാരണം. വിവരമറിഞ്ഞ് വീട്ടുകാരെത്തി അനുപ്രിയയെ പുറത്തെടുത്തപ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പ്രവേശിപ്പിച്ചു. സംസ്ക്കാരം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ നടക്കും. മാതാവ് സിന്ധു, പിതാവ് പ്രജി, സഹോദരന് ഷെയിന്‍ ബേസില്‍.
Discussion about this post