ശബരിമലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങവെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
കേരള-തമിഴ്നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര-ദിണ്ഢുക്കല്‍ ദേശീയ പാതയിലെ ലോവര്‍ക്യാമ്പിന് സമീപം ഏഴാംവളവിലുള്ള പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്.
മരിച്ചവരില്‍ ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാര്‍(45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി(55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി(60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാര്‍(43) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടിച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന് ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കുമളി സിഐ ജോബിന് ആന്റണിയിടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവര്‍ത്തം തുടങ്ങി. തമിഴ് നാട് പോലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Discussion about this post