യുപിഐ അധിഷ്ടിത ഓണ്‍ലൈന്‍ ആപ്പുകള്‍ വന്നതോടെ പണമിടപാട് ഇപ്പോള്‍ വളരെ അനായാസമായി നടത്താം. ബാങ്കില്‍ പോയി തിക്കി തിരക്കണ്ട… കൈയില്‍ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്തുന്നതാണ് പുതിയ കാലത്തിന്റെ രീതി.
ഒരു ദിവസം എത്ര യുപിഐ ഇടപാടുകള്‍ നടത്താമെന്ന് അറിയുമോ? യുപിഐയെ നിയന്ത്രിക്കുന്ന നാഷ്ണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ ദിവസേനയുള്ള യുപിഐ പണമിടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷം രൂപ വരെ മാത്രമേ യുപിഐ വഴി ഇടപാട് നടത്താന്‍ സാധിക്കൂ. ഇത് എല്ലാ യുപിഐകള്ക്കും ബാധകമാണ്.
ഈ തുക ബാങ്കുകള്‍ അനുസരിച്ച് മാറും. കാനറാ ബാങ്കിന്റെ ഒറ്റ ഇടപാട് പരിധി 10,000 രൂപയാണ്. ദിവസ പരിധി 25,000 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കില്‍ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്. ഇതിന് പുറമെ ദിവസത്തില്‍ 20 പണമിടപാട് മാത്രമേ സാധിക്കൂ. എന്നാല്‍ ചില ബാങ്കുകള്‍ക്ക് പരിധി 8 മുതല്‍ 10 ഇടപാട് വരെയാണ്.
Discussion about this post