സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ക്ക് വീരമൃത്യു. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം സംഭവിച്ചത്. താങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 130 കിലോമീറ്റര്‍ മാറി ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്ത് സേമയ്ക്കടുത്ത് വച്ച് സൈനികര്‍ സഞ്ചരിച്ച വാഹനം തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. 16 സൈനികര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെലികോപ്ടറില്‍ വടക്കന്‍ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോര്‍ട്ടത്തിനായി ഗാങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് ശേഷം മൃതദേഹങ്ങള്‍ സൈന്യത്തിന് കൈമാറും.
Discussion about this post