ലയണല്‍ മെസ്സി പിഎസ്ജി ക്ലബ്ബില്‍ തുടരും. ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ 2023-24 സീസണിലേക്ക് വരെ നീട്ടിയതായാണ് ലെ പാരീസിയന്റെ പുതിയ റിപ്പോര്‍ട്ട്.
ലോകകപ്പിന് ശേഷമുള്ള അടുത്ത സീസണില്‍ മെസ്സി ക്ലബ്ബ് വിടുമെന്നും അമേരിക്കന്‍ ക്ലബ്ബിലേക്കോ ബാഴ്സയിലേക്കോ പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ നീട്ടാന്‍ മെസ്സിയും പിഎസ്ജിയും ധാരണയിലെത്തിയത്.
21 വര്‍ഷം ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച മെസ്സി 2021 ആഗസ്റ്റ് 10 നാണ് പിഎസ്ജിയിലെത്തിയത്. നിലവിലെ സീസണിന്റെ അവസാനത്തില്‍ മെസ്സിയുടെ കരാര്‍ അവസാനിക്കുകയാണ്.
ലോകകപ്പിന് ശേഷം മെസ്സിയുമായുള്ള കരാര്‍ നീട്ടാന്‍ ചര്‍ച്ച ചെയ്യുമെന്ന് പിഎസ്ജി നേരത്തെ അറിയിച്ചിരുന്നു. പാരീസ് ക്ലബ്ബില്‍ തുടരാന്‍ മെസ്സി സന്തുഷ്ടനാണെന്നും ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി വ്യക്തമാക്കിയത്.
Discussion about this post