കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകള്‍ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയിലധികം എന്ന് കണക്കുകള്‍. വ്യത്യസ്തമായ കഴിവുകളും അറിവുകളും മികച്ച രീതിയില്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇന്ന് യുട്യൂബ് ചാനലുകളിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയിലെ പല യു ട്യൂബര്‍മാരും വളരെ ജനകീയരാണ്. ലക്ഷകണക്കിന് ആളുകള്‍ പിന്തുടരുന്ന യു ട്യൂബ് ചാനലുകള്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും സമ്പന്നമാണ്.
യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങി എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി യുട്യൂബ് ചാനലുകള്‍ ഉണ്ട്. ഇവയില്‍ മിക്കതിനും ഏറെ ജനപ്രീതിയുള്ളതാണ്. ഓഹരി വിപണിയും ക്രിപ്റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നല്കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്.
യൂട്യൂബര്‍മാര്‍ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post