ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര വാസുദേവ് ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മീര ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍.
അഭിമുഖത്തില്‍ മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവ് തുറന്ന പറഞ്ഞത്. അവസരം കിട്ടുന്നത് വരെ മാത്രം സിനിമ രംഗത്തുള്ള പലര്‍ക്കും എല്ലാ തരത്തിലും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് ഒരാളുടെ മാത്രം തെറ്റായി പറഞ്ഞു നടക്കുന്നത് ശരിയല്ല എന്നായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചില്.
അതേ സമയം എന്തൊക്കെ വന്നാലും സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന് പഠിക്കണമെന്നും മീരാ വാസുദേവന്‍ പറയുന്നു. സ്വന്തമായി ഒരു നിലപാട് ഇല്ലാതെ വരുമ്പോഴും ഒരു നിലപാടില്‍ ഉറച്ചു നില്ക്കാന് കഴിയാതെ വരുമ്പോഴുമാണ് പലരും ചൂഷണം ചെയ്യുന്നതെന്നും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരെ ആരുംതന്നെ ചൂഷണം ചെയ്യില്ല എന്നും താരം പറയുന്നു.
താന്‍ ബോള്‍ഡ് ആയി സംസാരിക്കുമെന്നും എന്ത് വന്നാലും സ്വന്തം തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കാനുമാണ്. തന്റെ വീട്ടുകാര്‍ തന്നെ പഠിപ്പിച്ചതെന്നും അങ്ങനെയാണ് വളര്‍ത്തിയതെന്നും മീര പറഞ്ഞു. തന്നെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ താന്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലാണെന്നും മീരാ വാസുദേവ് പറയുന്നു.
അതേ സമയം മലയാളത്തില്‍ മാത്രമല്ല തമിഴ് ഹിന്ദി ചലച്ചിത്ര മേഖലയില്‍ എല്ലാം സജീവമായിരുന്ന താരമായിരുന്നു മീര വാസുദേവ്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര തിരിച്ചെത്തുന്നത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ സുമിത്രയെന്ന കഥാപാത്രമായാണ്. രണ്ട് വിവാഹം കഴിച്ച മീര ഇപ്പോള്‍ രണ്ട് വിവാഹ ബന്ധവും ഒഴിവാക്കിയാണ് ജീവിക്കുന്നത്. രണ്ടാം വിവാഹത്തില്‍ ഒരു മകനുള്ള താരം ഇപ്പോള്‍ മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്.
Discussion about this post