ഈ മാസം 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആര് അനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റി വയ്ക്കാനുളള തീരുമാനം.
നേരത്തെ, മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്ന കമ്പനികളുടെ നീക്കത്തിനെതിരെ ഡീലര്‍മാര്‍ ഒന്നിലധികം തവണ നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കമ്പനികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
എല്ലാ റീട്ടയ്ലേഴ്സിനും ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി.
Discussion about this post